തിരുപ്പൂരില്‍ അവിനാശിക്കടുത്ത് കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും ട്രക്കും കൂട്ടിയിട്ട് 20 പേര് മരിച്ച സംഭവത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഹേമരാജിനെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും.

ഹേമരാജ് അപകടത്തിന് പിന്നാലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ഈറോഡിലെ ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇവിടെ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *