ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മിറില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇരുപത്തിരണ്ടുകാരന് ക്രൂരമര്‍ദ്ദനം. മൂന്നംഗ സംഘമാണ് യുവാവിനെ ഉപദ്രവിച്ചത് . യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി എന്ന് കാണിച്ചു യുവാവിന്റെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെ തുടര്‍ന്ന് ഭയന്ന യുവാവ് വീട്ടിലാരോടും ഇതേപറ്റി പറഞ്ഞിരുന്നില്ല. ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. എന്നാല്‍, യുവാവിനെ തല്ലിച്ചതയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുന്നതായി കണ്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നതെന്നും പൊലീസ് പറഞ്ഞു.
2020-02-21
