തിരുവല്ലം(തിരുവനന്തപുരം): വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. പ്രതികളുടെ തെളിവെടുപ്പില്‍ ചതുപ്പില്‍ കുഴിച്ചിട്ട അടിവസ്ത്രമാണ് ലഭിച്ചത്. ഇത് വിദേശ വനിതയുടേതാണെന്നാണ് സംശയം. കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയകുമാര്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ശനിയാഴ്ച വീണ്ടും തെളിവെടുത്തത്.

ഫോറന്‍സിക് പരിശോധനക്കുേശഷമേ അടിവസ്ത്രം വിദേശവനിതയുടേതാണോ എന്ന് അറിയാനാകൂ എന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് പൂനംതുരുത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇവിടെനിന്ന് കഞ്ചാവ് ബീഡിയും സിഗരറ്റ് കുറ്റിയും വസ്ത്രങ്ങളും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചു. അനാശാസ്യത്തിന്റെയും ലഹരി മരുന്ന് സംഘങ്ങളുടെയും താവളമാണ് പൂനംതുരുത്ത്. ഇവിടെനിന്നാണ് അടിവസ്ത്രവും ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *