ബുജുംബുര: ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ വീണ്ടും കൂട്ടക്കൊല. ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ അക്രമികള്‍ 26 ഗ്രാമീണരെ കൊലപ്പെടുത്തി. സിബിറ്റോക്ക് പ്രവിശ്യയിലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്‍കുറന്‍സിസയുടെ പ്രസിഡന്റ് കാലാവധി 2034വരെ നീട്ടി നല്‍കാനുള്ള ഹിതപരിശോധന നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. വീടുകളും കച്ചവട സ്ഥാപനങ്ങളും സംഘം കൊള്ളയടിച്ചു.
