അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നാളെ ഇന്ത്യയിലെത്തും. അഹമ്മദാബാദില്‍ ഉച്ചയോടെ എത്തുന്ന ട്രംപിന് വന്‍ സ്വീകരണം നൽകും .36 മണിക്കൂര്‍ നീണ്ടു നിലക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദും ആഗ്രയും ഡല്‍ഹിയുംഒരുങ്ങിക്കഴിഞ്ഞു.നഗരത്തില്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഭാര്യ മെലാനിയ ട്രംപ് മകള്‍ ഇവാങ്ക മരുമകന്‍ ജാറദ് കഷ്നര്‍ എന്നിവര്‍ക്കൊപ്പം മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ട്രംപിനൊപ്പം അനുഗമിക്കും . നൂറോളം മാധ്യമപ്രവര്‍ത്തരും ട്രംപിനൊപ്പം ഇന്ത്യയിലേക്ക് വരുന്നുണ്ട്. നാളെ വിമാനത്താവളം മുതല്‍ മോട്ടേര സ്റ്റേഡിയം വരെ ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *