സ്വര്‍ണവില വീണ്ടും കുതിച്ചു. പവന്‌ 200 രൂപ കൂടി 31,480 രൂപയായി. 3935 രൂപയാണ്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്നാം ദിവസമാണ്‌ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തുന്നത്‌. രണ്ടാഴ്‌ചകൊണ്ട്‌ 1500ലേറെ രൂപയാണ്‌ സ്വര്‍ണത്തിന്‌ കൂടിയത്‌.

രാജ്യാന്തര വിപണിയില്‍ ഏഴു വര്‍ഷത്തെ ഉയരത്തിലാണ് സ്വര്‍ണ വില. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ്‌ (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയര്‍ന്ന് 1641.70 ഡോളറായി .

Leave a Reply

Your email address will not be published. Required fields are marked *