ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. റോയുടെയും കര്‍ണാടക പോലീസി ന്റെയും ഉദ്യോഗസ്ഥരാണ് സെനഗലില്‍ എത്തി ഇയാളെ ഇന്ത്യയിലേക്കു കൊണ്ടുവന്നത്. രവി പൂജാരിയെ ബംഗളൂരുവിലേക്കു കൊണ്ടുപോകും. ബംഗളൂരു സ്വദേശിയാണ് ഇയാള്‍.
2019 ജനുവരിയില്‍ രവി പൂജാരിയെ സെനഗലില്‍ അറസ്റ്റ് ചെയ്തിരുന്നു. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ രവി പൂജാരി ദക്ഷിണാഫ്രിക്കയിലേക്കു കടന്നു. ഇവിടെ മയക്കുമരുന്ന് കടത്തും തട്ടിക്കൊണ്ടുപോകലുമായി അധോലോക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകവെയാണ് വീണ്ടും അറസ്റ്റിലാകുന്നത്.

