ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിലെ കേരളാബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ഇന്നലെ ബുവനേശ്വര്‍ കലിങ്ക സ്റ്റേഡിയത്തില്‍ ഒഡിഷക്കെതിരെ നടന്നു. അവസാന മല്‍സരം സമനിലയില്‍ ആണ് അവസാനിച്ചതെങ്കിലും ഗംഭീര പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവച്ച മത്സരത്തില്‍ നാല് ഗോളുകള്‍ വീതം നേടിയാണ് അവസാനിച്ചത്. കൈവിട്ടുപോയ വിജയം സമനിലയിലേക്കെത്തിക്കാന്‍ കേരളം കഠിനപ്രയത്നം ആണ് നടത്തിയത്.
2020-02-24

