സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീറിനെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും കോടതിയില്‍ ഹാജരായില്ല. കോടതിയില്‍ ക്രെെംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച ശേഷമുളള ആദ്യ സമന്‍സിലാണ് ഇരുവരും ഹാജരാകാതിരുന്നത്. ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിച്ചത്. കോടതിയില്‍ ഹാജരാകാതിരുന്ന പ്രതികള്‍ക്കായി അഭിഭാഷകര്‍ അവധി അപേക്ഷ നല്‍കി. കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇരു പ്രതികള്‍ക്കും വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ നിന്ന് ഏറ്റുവാങ്ങി. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രില്‍ 16 ന് ഇരുവരും ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *