സിഎഎ വിഷയത്തില്‍ നുണപ്രചാരണം നടത്തുന്ന മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളലെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം. ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തെകുറിച്ചു തെറ്റിധാരണ പരത്തിയെന്ന് പിണറായി പറഞ്ഞു.

പേരെടുത്ത് പറയാതെ ആയിരുന്നു മുഖമന്ത്രിയുടെ വിമര്‍ശനം. ജമാ അത്തെ ഇസ്ലാമിയുടെ നാവായി ഈ ന്യായാധിപന്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *