കൊച്ചി: മൂവാറ്റുപുഴയില്‍ കാഞ്ഞാര്‍ സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെ സ്‌നേഹം നടിച്ച്‌ പീഡിപ്പിച്ച്‌ മതം മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുളക്കാടന്‍ കുടിയില്‍ വീട്ടില്‍ കെ.എം. അലിയെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരുന്നു. ഇയാള്‍ നേരത്തെ കോട്ടയം കുറവിലങ്ങാട് പ്രവര്‍ത്തിച്ചിരുന്ന ട്രാവല്‍ ഏജന്‍സി ഓഫീസിലെ മറ്റൊരു ജീവനക്കാരിയെയും മതംമാറ്റാന്‍ ശ്രമിച്ചതായി സൂചനയുണ്ട്. ഇവര്‍ക്ക് സമാന അനുഭവുമുണ്ടായതായി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാഞ്ഞാര്‍ സ്വദേശിനി പൊലീസിനെ സമീപിച്ചത്. പരാതിക്കാരിയായ യുവതിക്കാണ് കുറവിലങ്ങാട് ഓഫീസിന്റെ ചുമതല നല്‍കിയിരുന്നത്. അവിടെ ജോലിക്കെത്തുന്ന സമയത്താണ് പീഡനങ്ങള്‍ നടന്നതെന്നാണ് യുവതിയുടെ മൊഴി.
 പൊലീസ് പറയുന്നത് ഇപ്രകാരമാണ്, സ്വകാര്യഹോസ്റ്റലിലായിരുന്നു കാഞ്ഞാര്‍ സ്വദേശിയായ യുവതി താമസിച്ചിരുന്നത്. ആഴ്ചാവസാനങ്ങളില്‍ വിവിധ മേഖലകളിലെ ആളുകള്‍ക്ക് നല്‍കിയിരിക്കുന്ന ടൂര്‍ പാക്കേജുകള്‍ക്ക് സഹായിയായി പോകാന്‍ ഇവരെയാണ് നിയോഗിച്ചിരുന്നത്. ഇതിന്റെ മറവില്‍ പ്രതി അലിയും യുവതിയോടൊപ്പം സഞ്ചരിച്ച്‌ നടന്ന യാത്രകള്‍ക്കിടയിലാണ് സ്‌നേഹം നടിച്ച്‌ പീഡിപ്പിച്ചത്.

പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയ വാഗമണ്ണിലെ റിസോര്‍ട്ടില്‍ പ്രതിയെ കൊണ്ടപോയി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. മതംമാറ്റാന്‍ ശ്രമിച്ചതു സംബന്ധിച്ച്‌ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *