ഡല്‍ഹി കലാപത്തിന് അയവുണ്ടാകാത്ത സാഹചര്യത്തില്‍ സൈന്യത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പോലീസിനാവില്ലെന്നും അതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തെഴുതുമെന്നും കേജരിവാള്‍ പറഞ്ഞു.
അക്രമം നിയന്ത്രിക്കാന്‍ സൈന്യത്തിന്റെ ആവശ്യമില്ലെന്ന് ചൊവ്വാഴ്ച കേജരിവാള്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് കേജരിവാളിന്റെ നിലപാട് മാറ്റം.
2020-02-26
