കോട്ട: രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ട-ദൗസ ഹൈവേയില്‍ ബുണ്ടി ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. 28 പേരുമായി ഇന്ന് പുലര്‍ച്ചെ കോട്ടയില്‍ നിന്ന് സവായ് മധോപൂരിലേക്ക്‌ പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്.
കൈവരികളോ സുരക്ഷാ ഭിത്തികളോ ഇല്ലാത്ത പാലത്തില്‍ നിന്ന് മേജ് നദിയിലേക്ക് ബസ് വീഴുകയായിരുന്നു.13 പേര്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. പത്ത് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മരിച്ചവരില്‍ 11 പുരുഷന്‍മാരും 10 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *