ഡല്‍ഹി കലാപം; 106 പേര്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ 106 പേര്‍ അറസ്റ്റിലായെന്നും 18 കേസുകളെടുത്തെന്നും ഡല്‍ഹി പോലീസ്.
ഇന്ന് പുതിയ അക്രമങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡല്‍ഹി പോലീസ് വിശദീകരിച്ചു.എല്ലാ കെട്ടിടങ്ങളുടെയും മേല്‍ക്കൂരകളും ടെറസുകളും ഡ്രോണുകള്‍ വഴി നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷ ബാധിത കേന്ദ്രങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യന്ത്രി മനീഷ് സിസോദിയയും സന്ദര്‍ശനം നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *