കലാലയങ്ങളിലെ വിദ്യാര്‍ഥി സമരങ്ങള്‍ ഹൈ​ക്കോ​ട​തി നിരോധിച്ചു

കൊച്ചി: ​കലാലയങ്ങില്‍ വിദ്യാര്‍ഥി സമരങ്ങള്‍ ഹൈകോടതി നിരോധിച്ചു. സമരത്തിനും പഠിപ്പുമുടക്കലിനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന തലത്തില്‍ വിദ്യാര്‍ഥി രാഷ്​ട്രീയ സംഘടനകള്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശം നല്‍കി.
ഘരാവോ, പഠിപ്പുമുടക്കല്‍, മാര്‍ച്ച്‌​, ധര്‍ണ തുടങ്ങിയവ കലാലയങ്ങളില്‍ പാടില്ല. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ കലാലയ രാഷ്​ട്രീയം പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *