ഡല്‍ഹി സംഘര്‍ഷം: വീടിനുള്ളില്‍ വയോധിക വെന്തു മരിച്ചു

ന്യൂഡല്‍ഹി: 85കാരിയായ വയോധികയെ വീടിനുള്ളിലിട്ട് ചുട്ടുകൊന്നു.ഡല്‍ഹിയില്‍ കലാപത്തിനിടെയാണ് സംഭവം. അക്രമികള്‍ വീടിന് തീയിട്ടതിനെത്തുടര്‍ന്ന് 85 വയസ്സുള്ള അക്ബാരി എന്ന വയോധികയാണ് വെന്തുമരിച്ചത്. സായുധരായ നൂറോളം ആളുകള്‍ ഗാമ്രി എക്‌സ്റ്റന്‍ഷനിലെ വീടിനു തീ വെക്കുകയായിരുന്നു. ഗൃഹനാഥനായ മുഹമ്മദ് സയ്യിദ് സല്‍മാനി വീടിനുള്ളില്‍ ഇല്ലാതിരുന്ന സമയത്തായരുന്നു സംഭവം.
വീട്ടിലുണ്ടായിരുന്നവരെല്ലാം രക്ഷപ്പെടാനായി കെട്ടിടത്തിന്‍റെ മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍, അക്ബാരി റൂമിനുള്ളില്‍ പെടുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നു.
ഉച്ച തിരിഞ്ഞ് പതിവുപോലെ പാല് വാങ്ങാന്‍ സല്‍മാനി പോയതിനിടയിലാണ് ഗംമ്രിയിലെ തെരുവ് അഗ്നിക്കിരയായത്. മകന്‍റെ ഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹം ഓടിയെത്തിയെങ്കിലും വീടിന്‍റെ ഭാഗത്തേക്ക് അടുക്കുവാന്‍ കഴിഞ്ഞില്ല. 48കാരനായ സല്‍മാനിയും കുടുംബവും തലമുറകളായി ഗംമ്രിയില്‍ വസ്ത്രവ്യാപാരം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *