കൊറോണ; ബഹ്റൈനില്‍ 33 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ബഹ്റൈനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. ഇറാന്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയവര്‍ക്കാണ് ബഹ്റൈനില്‍ കൊറോണ പിടിപെട്ടത്.
കൊറോണ പടരുന്ന സാഹചര്യത്തിൽ ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അടുത്ത രണ്ടു ദിവസം കൂടി നിര്‍ത്തിവെക്കാന്‍ ബഹ്റൈന്‍ തീരുമാനിച്ചു. ബഹ്റൈനിലും കുവൈത്തിലും വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചും വിദ്യാലയങ്ങള്‍ അടച്ചിട്ടും ആളുകള്‍ ഒന്നിച്ചു കൂടുന്ന സാഹചര്യം പരമാവധി കുറച്ചും രോഗത്തെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് ബഹ്റൈനും കുവൈത്തും.

Leave a Reply

Your email address will not be published. Required fields are marked *