ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. വ്യാഴാഴ്ച വൈകുന്നേരമാണ് മൂന്നു പേര് കൂടി മരണത്തിനു കീഴടങ്ങിയത്. പലരും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ മരണനിരക്ക് ഉയരുമെന്ന് ആശങ്ക നേരത്തെ തന്നെ ഉണ്ടായിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 48 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.130 പേരെ അറസ്റ്റ് ചെയ്തു. കലാപത്തിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇതിനു തെളിവായി പോലീസ് അമ്പതോളം മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
2020-02-27

