ബംഗളൂരു: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതിയായ അധോലക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരിയുടെ നേതൃത്വത്തില്‍ ബംഗളുരുവില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്.
ചോദ്യം ചെയ്യലില്‍ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി സമ്മതിച്ചു. ലീനയില്നിന്നും പണം തട്ടുന്നതിനുവേണ്ടിയായിരുന്നു ഇതെന്നും രവി പൂജാരി കുറ്റസമ്മതം നടത്തിയതായാണ് വിവരം.അതേസമയം, കര്‍ണാടകയില്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ രവി പൂജാരി പ്രതിയായതിനാല്‍ കേരള പോലീസിനു കസ്റ്റഡിയില്‍ ലഭിക്കാന്‍ കാലതാമസമുണ്ടായേക്കും. കര്‍ണാടക പോലീസും ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സെനഗലില്‍ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തിലിറങ്ങി മുങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് കടന്നിരുന്നു. അവിടെനിന്ന് റോയും സെനഗല്‍ പൊലീസും ചേര്‍ന്നാണ് വീണ്ടും അറസ്റ്റുചെയ്തത്.
2020-03-01
