കോട്ടയം: ചങ്ങനാശേരിയിലെ അഗിതിമന്ദിരത്തില്‍ ഒരാഴ്ചയ്ക്കിടെ മൂന്നുപേര്‍‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ.. തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള്‍ ഉണ്ടായത്. മൂന്നാമത്തെയാള്‍ മരിച്ചത് ഇന്നുരാവിലെ കോട്ടയം മെഡിക്കല്‍ കോളജിലാണ്.
അഗതിമന്ദിരത്തിലെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.കൂടുതൽ അന്വേഷണങ്ങൾക്കായി മെഡിക്കല്‍ കോളേജ് മേധാവികള്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വിഷാംശമുണ്ടോയെന്നറിയാന്‍ സാംപിളുകള്‍ ടോക്സിക്കോളജി ടെസ്റ്റിനയച്ചു. ദുരൂഹമരണങ്ങളില്‍ അഗതിമന്ദിരം ഡയറക്ടര്‍ ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *