ബിഹാര്‍ : കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവ് തേജ് പ്രതാപ് യാദവിന്റെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകള്‍ ഐശ്വര്യ റായിയുടെയും വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ വാഹനാപകടത്തില്‍പ്പെട്ട് മൂന്ന് ആര്‍ജെഡി നേതാക്കള്‍ അടക്കം നാല് പേര്‍ മരിച്ചു. മുന്‍ മന്ത്രി ഇസ്ലാമുദ്ദീന്‍ ബാഗിയുടെ മകന്‍ ഇക്രാമുദ്ദീന്‍, ആര്‍ജെഡി ജില്ലാ നേതാവ് ഇന്‍തേഖാബ് ആലം, ദിഗല്‍ബാംഗ് സോണല്‍ പ്രസിഡന്റ് പാപ്പുവെന്ന പ്രതാപ് ഖാബര്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ അരാരിയയില്‍ എന്‍എച്ച് 57ലാണ് അപകടം നടന്നത്. ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശികളാണ് മരിച്ചത്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *