നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച  കേസില്‍ നടന്‍ മുകേഷിനെയും ഗായിക റിമി ടോമിയെയും പ്രത്യേക കോടതി ഇന്ന് വിസ്തരിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ മുകേഷിനെയും ഗായിക റിമി ടോമിയെയും പ്രത്യേക കോടതി ഇന്ന് വിസ്തരിക്കും. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബോബിനെയും ഇന്ന് വിസ്തരിക്കും. അവധി അപേക്ഷ നല്‍കാതെ വിസ്താരത്തില്‍ പങ്കെടുക്കാതിരുന്ന നടന്‍ കുഞ്ചാക്കോ ബോബനോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും കോടതി തീരുമാനിച്ചു. മഞ്ജുവാര്യര്‍, ലാല്‍ അടക്കമുള്ളവരെ നേരത്തെ കോടതി വിസ്തരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *