പാലക്കാട്: പാലക്കാട് ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും. ഡി.എ. കുടിശ്ശിക ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ നാളെ പണിമുടക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ബസ് ഉടമകളും തൊഴിലാളികളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതുവരെ മൂന്ന് ഡി.എ. കുടിശ്ശിക ആയിട്ടുണ്ടെന്നും ഇതില്‍ രണ്ടെണ്ണമെങ്കിലും തന്നാല്‍ സമരത്തില്‍നിന്ന് പിന്മാറാമെന്ന് തൊഴിലാളി സംഘനടകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ബസ് ഉടമകള്‍ ഇതിന് വഴങ്ങിയില്ല. ബസ് ചാര്‍ജ് വര്‍ധനയ്ക്കുശേഷം ഡി.എ. കുടിശ്ശിക നല്‍കാമെന്നാണ് ബസ് ഉടമകളുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *