കലാപത്തിനിടെ പോലീസിന് നേരെ വെടിയുതിര്‍ത്ത സംഭവം; ഷാരൂഖിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്ന്

ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി ഷാരൂഖിന് തോക്ക് ലഭിച്ചത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ബീഹാറിലെ മുംഗറില്‍ നിന്നുമാണ് ഇയാള്‍ക്ക് തോക്ക് ലഭിച്ചിരിക്കുന്നത്. ഷാരൂഖിന് തോക്ക് നല്‍കിയ ഇടനിലക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കഴിഞ്ഞ ദിവസം ഷാരൂഖ് പോലീസിന് നേരെ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തോക്ക് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.

1 Comment

  1. ബീഹാറിൽ ഇന്നും ഇന്നലെയും തുടങ്ങിയ തോക്ക് കച്ചവടം അല്ല.കാലം കുറെ ആയി

Leave a Reply

Your email address will not be published. Required fields are marked *