വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട്​ പോപ്പുലര്‍ ഫ്രണ്ട്​ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും സെക്രട്ടറിയും അറസ്​റ്റില്‍

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട്​ പോപ്പുലര്‍ ഫ്രണ്ട്​ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും സെക്രട്ടറിയും അറസ്​റ്റില്‍. ക്രൈംബ്രാഞ്ച്​ പ്രത്യേക അന്വേഷണ സംഘമാണ്​ സംഘടനയുടെ പ്രസിഡന്‍റ്​ പര്‍വേസിനെയും സെക്രട്ടറി ഇല്ല്യാസിനെയും അറസ്​റ്റു ചെയ്​തത്​. ഡല്‍ഹിയില്‍ വര്‍ഗീയ കലാപം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ്​ ഇവര്‍ക്കെതിരായ ആരോപണം. രണ്ട്​ പോപ്പുലര്‍ ഫ്രണ്ട്​ പ്രവര്‍ത്തകരെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തിടുണ്ട്​.വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയ കലാപം ആസൂത്രണം ചെയ്തു വെന്നാരോപിച്ച്‌​ പോപ്പുലര്‍ ഫ്രണ്ട്​ പ്രവര്‍ത്തകനായ മുഹമ്മദ്​ ദാനിഷിനെ പൊലീസ്​ നേരത്തെ അറസ്​റ്റു ചെയ്​തിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷപ്രചരണം നടത്തിയെന്നും അക്രമം നടത്തുന്നതിന്​ ആയുധങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചുവെന്നും ദാനിഷ്​ മൊഴി നല്‍കിയതായി പൊലീസ്​ കോടതിയില്‍ അറിയിച്ചു. ദാനിഷില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ പര്‍വേസിനെയും ഇല്ല്യാസിനെയും പിടികൂടിയത്​.

1 Comment

  1. ഭാരതത്തിലെ മുസ്ലീങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പൗരത്വഭേദഗതിയുടെ പേരിൽ ആപ്പിന്റെയും കോൺഗ്രസ്സിന്റെയും നേതാക്കളുടെ സഹായത്തോടെ ഹിന്ദുക്കളുടെ 92 വീടുകളും 57 കടകളും 500 വാഹനങ്ങളും 6 ഗോഡൗണുകളും 4 ഫാക്ടറികളും 4 ആരാധനാലയങ്ങളും 2 സ്കൂളുകളും ഉൾപ്പെടെ തകർത്ത് കത്തിച്ചു. 25,000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മലബാർ കലാപകാലത്തും കശ്മീരിൽ പണ്ഡിറ്റുകളെ ഓടിച്ചകാലത്തും ചെയ്തത്‌പോലെ പല ഭാഗങ്ങളിൽനിന്നും ഹിന്ദുക്കൾ ഓടിരക്ഷപ്പെട്ടു. ഒരായുഷ്കാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചത് മുഴുവനുമാണ് നശിപ്പിക്കപ്പെട്ടത്. ഇനിയൊരിക്കലും അതൊന്നും വീണ്ടും ഉണ്ടാക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *