ഇന്ത്യയില്‍ 81 കൊറോണ വൈറസ് ബാധിതർ; 42,000 പേര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 81 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 64 പര്‍ ഇന്ത്യന്‍ പൗരന്മാരും 16 പേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരും ഒരാള്‍ കനേഡിയനുമാണ്.
രാജ്യത്താകമാനം 42000 പേര്‍നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയില്ല, പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ കേന്ദ്രം പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *