‘ഇത് അല്ലാഹുവിന്‍റെ പദ്ധതിയാണ്, അത് എങ്ങനെ മനസിലായി എന്നല്ലെ, കൊറോണ വൈറസ് ബാധ ആരംഭിച്ചത് ചൈനയില്‍ നിന്നാണ്. വലിയ രാജ്യമാണത്. ലോകത്തിലെ ജനസംഖ്യയിലെ എഴില്‍ ഒന്ന് അവിടെയാണ് വസിക്കുന്നത്. ഇതേ ചൈന 20 ലക്ഷത്തോളം മുസ്ലീംങ്ങളെയാണ് പീഡിപ്പിക്കുന്നത്. അതിനാല്‍ തന്നെ അല്ലാഹു അതിന്‍റെ ഇരട്ടി 40 ലക്ഷം പേരുടെ ജീവിതത്തിലേക്ക് രോഗം നല്‍കി. അവര് കളിയാക്കുന്ന ശിരോവസ്ത്രങ്ങള്‍ അവര്‍ക്ക് ആണെന്നോ പെണ്ണെന്നോ ഭേദമില്ലാതെ ധരിക്കേണ്ടിവനന്നു. ആ രാജ്യത്തിനും ജനങ്ങള്‍ക്കും ദൈവം നല്‍കിയ ശിക്ഷയാണ് ഇത്.’

അയത്തുള്ള ഹാദി അല്‍-മൊദറാസ്സീ ഇങ്ങനെ പ്രസ്താവിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത പ്രകാരം. ഇദ്ദേഹത്തിനും കുടുംബാഗംങ്ങള്‍ക്കും കൊറോണ ബാധ ഉണ്ടായിരിക്കുകയാണ്. ഇറാഖിലെ മറ്റൊരു ഷിയ ഇസ്ലാമിക പണ്ഡിതന്‍ മൊഹമ്മദ് അല്‍ ഹിലി ഇത് സംബന്ധിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒപ്പം തന്നെ ഹാദി അല്‍-മൊദറാസ്സീയുടെ മരുമകന്‍ മൂസാ അല്‍-മൊദറാസ്സീ തന്‍റെ അമ്മാവന്‍ ചികില്‍സയിലാണെന്നും,അദ്ദേഹത്തെ ദൈവം കാക്കുമെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *