ഇന്ത്യയില്‍ കൊറോണ ബാധിച്ചത് 84പേർക്ക്; നാലായിരത്തിലേറെ പേർ നിരീക്ഷണത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് 84 പേർക്ക് കൊറോണ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏര്‍പ്പെട്ട നാലായിരത്തിലേറെ ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. നിലവില്‍ രണ്ട് പേരാണ് കൊറോണ ബാധയില്‍ രാജ്യത്ത് മരിച്ചത്. വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗം പൂര്‍ണമായി ഭേദമായ 10 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈറസ് ബാധ നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *