ദുബായ്: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പൊടിക്കാറ്റ്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കി. അല്‍ഖൈല്‍ റോഡില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളെല്ലാം സമയം പാലിച്ച് പറന്നതായി അറിയുന്നു.

തീരമേഖലകളില്‍ കാറ്റ് കൂടുതല്‍ ശക്തമാണ്. 2000 മീറ്ററില്‍ താഴെയാണ് കാഴ്ച പരിധി. വാഹനയാത്രികരും കടലില്‍ പോകുന്നവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) ശക്തമായ മുന്നറിയിപ്പ് നല്‍കി. മൂടിക്കെട്ടിയ കാലാവസ്്ഥയാണെങ്കിലും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഡിഗ്രിയാണ് ബറഖയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന ചൂട്.

ആസ്ത്മ പോലുള്ള അസുഖമുള്ളവര്‍, വയോധികര്‍, കുട്ടികള്‍ എന്നിവര്‍ പുറത്തിറങ്ങുേമ്പാള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പൊടിക്കാറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും വിദഗ്ധര്‍ പ്രത്യേകം നിഷ്‌കര്‍ശിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *