കോഴിക്കോട്: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പള്ളികള്‍ ആവശ്യമെങ്കില്‍ അടച്ചിടാന്‍ തയാറാണെന്ന് മുസ്ലിം സംഘടനാനേതാക്കാള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളുമായും സഹകരിക്കും. അതേസമയം, നിലവില്‍ പള്ളികള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ല.
പ്രാര്‍ഥനകള്‍ നാമമാത്രമാക്കും. സ്ഥിതി കൂടുതല്‍ വഷളാവുകയാണെങ്കില്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കും. പള്ളിയുടെ അകവും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അറിയിച്ചു.
2020-03-18
