കൊറോണ; വിദേശത്ത് നിന്നെത്തുന്നത് 1000ലധികം പേര്‍; നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റും

തിരുവനന്തപുരം: വിദേശത്ത് നിന്ന് ഇന്ന് എത്തുന്നത് 1000ലധികം പേര്‍. എത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനം. ബുധനാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഒമ്പതു മണി വരെയുള്ള സമയത്ത് തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തുന്നത്. ഇവരെ പ്രത്യേക ബസുകളില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനായി 50 ബസുകള്‍ വിട്ടുനല്‍കാന്‍ കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടു.
അതേസമയം, വിമാനത്താവളത്തില്‍ എത്തുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബസുകള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്. മോട്ടോര്‍ വാഹന വകുപ്പ് മുഖേനെയാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.യോട് ബസുകള്‍ ആവശ്യപ്പെട്ടത്.എന്നാല്‍ 50 ബസുകള്‍ ഒരുമിച്ച്‌ വിട്ടുനല്‍കാനാവില്ലെന്നും ഇതിന് പ്രയാസമുണ്ടെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സി. അധികൃതരുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *