പാനൂര്‍ : സ്കൂളില്‍ വെച്ച് ഒമ്പ ത് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്തു.
ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കടവത്തൂരിലെ പത്മനാഭ (42)നെതിരെയാണ് പോക്സോ നിയമപ്രകാരം പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം .കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി സ്കൂള്‍ മാനേജ്‌മന്റ് അറിയിച്ചു .
2020-03-18
