നിര്‍ഭയ കേസിലെ കുറ്റവാളികളെ നാളെ തൂക്കിലേറ്റും

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ കുറ്റവാളികളെ നാളെ പുലര്‍ച്ച അഞ്ചരയ്ക്ക് തൂക്കിലേറ്റും. കുറ്റവാളികളെ തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായിക്കഴിഞ്ഞു. തൂക്കിലേറ്റുന്നതിന് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം ഇന്നലെ നടത്തിയിരുന്നു. മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് നാളെ വധ ശിക്ഷ നടപ്പിലാക്കുന്നത്.

വധശിക്ഷ മാറ്റിവയ്ക്കാനുള്ള പ്രതികളുടെ ഭാഗത്ത് നിന്നുള്ള അവസാനവട്ട ശ്രമങ്ങളും തുടരുകയാണ്. മരണവാറന്റ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണകോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. നാല് കുറ്റവാളികളുടെയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും തള്ളിയതാണെങ്കിലും അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകള്‍ കോടതിക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *