വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടി​പ്പ​ര്‍ ലോ​റി ഇ​ടി​ച്ച്‌ മ​രി​ച്ചു

പാ​ല​ക്കാ​ട്: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ടി​പ്പ​ര്‍ ലോ​റി ഇ​ടി​ച്ച്‌ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ മ​രി​ച്ചു. എ​എം​വി​ഐ വി. ​അ​സ​ര്‍ ആ​ണ് മ​രി​ച്ച​ത്. നി​ര്‍​ത്താ​തെ പോ​യ ലോ​റി​യെ പി​ന്തു​ട​ര്‍​ന്ന​പ്പോ​ള്‍ വേ​ല​ന്താ​വ​ള​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം .

തമിഴ്‌നാട്ടില്‍ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. വേലന്താവളം ചെക്‌പോസ്റ്റില്‍ പരിശോധനയ്ക്ക് നില്‍ക്കുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിര്‍ത്താതെ കടന്നു കളഞ്ഞു. തുടര്‍ന്ന് അസര്‍ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂര് റോഡില്‍ വച്ച്‌ ലോറിക്ക് കുറുകെ ബൈക്ക് നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *