ശബരിമല നട 28 ന് തുറക്കും; ഭക്തര്‍ക്ക് ദര്‍ശനമില്ല

തിരുവനന്തപുരം: തിരുവുത്സവത്തിനായി ശബരിമല നട ഈ മാസം 28 ന് തുറക്കും. ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രമെ ഉണ്ടാകൂവെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടായിരിക്കില്ല. ഏപ്രില്‍ ഏഴിന് പമ്പാതീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.
ശബരിമല തിരുവുത്സവം ഈ മാസം 29നാണ് കൊടിയേറ്റോടുകൂടി ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *