ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും നടന്‍ ഇന്ദ്രന്‍സ് രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്ത നടന്‍ ഇന്ദ്രന്‍സ് രാജിവെച്ചു. താരത്തിനെ ജനറല്‍ കൗണ്‍സിലിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ട് ദിവസങ്ങള്‍ മാത്രമായിട്ടേ ഉള്ളൂ. അതിനിടയിലാണ് താരം രാജിവെച്ചിരിക്കുന്നത്. ബുധനാഴ്ച ആയിരുന്നു താരത്തെ ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തത്.

ഇന്ദ്രന്‍സ് അഭിനയിച്ച ചിത്രങ്ങള്‍ ചലച്ചിത്ര അക്കാദമി അവാര്‍ഡിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസമായിരുന്നു പുന:സംഘടിപ്പിച്ചത്. ഇന്ദ്രന്‍സിന് പുറമെ, പ്രേംകുമാര്‍, അനില്‍ വി നാഗേന്ദ്രന്‍, ജോര്‍ജ് മാത്യു, ശങ്കര്‍ മോഹന്‍ എന്നിവരും അംഗങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *