കണ്ണൂര്‍: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ജുമുഅ നമസ്‌കാരം സംഘടിപ്പിച്ച രണ്ട് പളളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും ഖത്തിബിനെതിരെയും മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. പാലോട്ടുപള്ളി, 19ാം മൈല്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് കേസെടുത്തത്. ജുമുഅ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂര്‍ പോലീസ് ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് നമസ്കാരം നടത്തിയത്. 200 ഓളം പേര്‍ പങ്കെടുത്തതായാണ് കണക്ക്.
2020-03-21

