പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി 9 വരെ ഇന്ത്യാ  ജനതാ കര്‍ഫ്യുവിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം ഇന്ന് രാവിലെ ഏഴ് മണി മുതല്‍ രാത്രി 9 വരെയുള്ള ജനതാ കര്‍ഫ്യുവിലേക്ക് കേരളവും കടന്നു. എല്ലാവരും വീടിനുള്ളില്‍ കഴിയണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. വീടുകളില്‍ കഴിയുന്നതിനാല്‍ കുടുംബാംഗങ്ങള്‍ മാത്രമായി പരിസര ശുചീകരണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടയില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നറിയിച്ചു. അവശ്യസര്‍വീസുകള്‍ക്കും ജീവനക്കാര്‍ക്കും തടസ്സമുണ്ടാകില്ല. എന്നാല്‍, പരമാവധി പേര്‍ വീടുകളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *