തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്തത് അനീതിയെന്ന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭീതി നിറഞ്ഞു നില്‍ക്കുന്ന കൊറോണക്കാലം നീതിനിഷേധത്തിനും അധാര്‍മ്മിക പ്രവര്‍ത്തനം നടത്താനുമുള്ള ഒരു മറയാക്കാന്‍ കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ ക്രമവിരുദ്ധമായി തിരിച്ചെടുക്കാനുള്ള തീരുമാനമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
2020-03-22
