കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂട്ടംകൂടാനും അനാവശ്യ യാത്രകളും പാടില്ല. മതപരമായ ചടങ്ങുകള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തി. പലചരക്ക് കടകളും മെഡിക്കല്‍ സ്റ്റോറുകളും രാവിലെ പതിനൊന്നുമുതല്‍ രാത്രി ഏഴുവരെ തുറക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചു. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. പൊതുഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *