കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തില്‍ വിവാഹം നടത്തിയ വീട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഏലത്തൂര്‍ സ്വദേശി ഷിനോദ് കുമാര്‍ (43) അടക്കം 10 പേരാണ് അറസ്റ്റിലായത്. മകളുടെ വിവാഹമാണ് സര്‍ക്കാര്‍ നിര്‍ദേശം വകവയ്ക്കാതെ നടത്തിയത്. ആരോഗ്യവകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *