കൊറോണ;കോഴിക്കോട് 2  പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക്‌ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പുറമെ കോഴിക്കോട് ജില്ലയിൽ 2 പേർ കൂടി രോഗബാധിതരായിരിക്കുകയാണ്. ഗൾഫിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മാര്‍ച്ച്‌ 17 ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 6ഇ: 89 ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.15നാണ് എത്തിയത്. അവിടെ നിന്നും നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോയ ഇയാള്‍ വീട്ടില്‍ ഐസോലേഷനില്‍ കഴിയുകയും പിന്നീട് സ്വന്തം വാഹനത്തില്‍ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടുകയുമായിരുന്നു.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ 97 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.തിങ്കളാഴ്ച പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലയിലുള്ളവരാണ്. കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *