കോവിഡ് 19 ; ശാഹീന്‍ ബാഗ് സമരപ്പന്തല്‍ പൊളിച്ചുനീക്കി

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ശാഹീന്‍ ബാഗ് സമരപ്പന്തല്‍ പൊളിച്ചുനീക്കി. 9പേരെ കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ 101 ദിവസമായി തുടരുന്ന സമരപ്പന്തലാണ് പോലിസ് പൊളിച്ചുനീക്കിയത്. ഇന്ന് രാവിലെ സമരപ്പന്തലിലെത്തിയ പോലിസ് ബലം പ്രയോഗിച്ചാണ് സമരക്കാരെ ഒഴിപ്പിച്ചത്. പ്രക്ഷോഭകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്ന് പോലിസ് പറഞ്ഞു. അതേസമയം, ആറ് സ്ത്രീകളേയും മൂന്ന് പുരുഷന്‍മാരെയും 144 ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

നേരത്തേ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശാഹീന്‍ബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 10ല്‍ കൂടുതല്‍ പേര്‍ കൂട്ടമായിരിക്കുന്നതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *