അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിന് കച്ചവടക്കാര്‍ക്ക് പാസ്സ് നിര്‍ബന്ധമാക്കി പൊലീസ്. അനാവശ്യമായി ജനങ്ങള്‍ പുറത്ത് ഇറങ്ങി നടക്കുന്നത് തടയുന്നതിനും അവശ്യസാധനങ്ങള്‍ വില്‍ക്കുന്നു എന്നതിന്റെ മറവില്‍ അനാവശ്യമായി കടകള്‍ തുറന്നിരിക്കുന്നത് തടയുന്നതിനുമാണ് പാസ്സ് നിര്‍ബന്ധമാക്കിയത്.

അവശ്യസര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിഭാഗക്കാരെ പൊലീസ് പാസ്സ് വേണ്ടവരില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും, ആംബുലന്‍സ് സര്‍വീസ് ഡ്രൈവർമാർ , സര്‍ക്കാര്‍ ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ് ജീവനക്കാര്‍, മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്മാര്‍, ഡാറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാര്‍, യൂണിഫോമിലുള്ള ഫുഡ് ഡെലിവറി ബോയ്‌സും സ്വകാര്യ സുരക്ഷ ജീവനക്കാരും, പാചകവാതക വിതരണം, പെട്രോള്‍ പമ്ബ് ജീവനക്കാര്‍ എന്നിവരെയാണ് പൊലീസ് പാസ്സ് സമ്പ്രദായത്തിൽ നിന്ന് ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *