ജനതാ കര്‍ഫ്യൂവിന്റെ തലേന്ന് ബെവ്കോ വിറ്റത് 63.92 കോടി രൂപയുടെ മദ്യം

ജനതാ കര്‍ഫ്യൂവിന്റെ തലേന്ന് ബെവ്കോ വഴി നടന്ന മദ്യ വിലാപനയുടെ കണക്കുകളാണ് പുറത്തു വരുന്നത്.ആ ദിവസം വിറ്റത് 63.92 കോടി രൂപയുടെ മദ്യമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ജനതാ കര്‍ഫ്യു തലേന്നത്തെ കണ്‍സ്യൂമ‌ര്‍ഫെഡ് ഔട്ട് ലെറ്റിലെയും കള്ളു ഷാപ്പിലെയും വില്‍പ്പന കണക്ക് പുറത്തുവിട്ടിട്ടില്ല. ദിവസേന 28 മുതല്‍ 30 കോടിയുടെ മദ്യം വില്‍ക്കുമ്ബോഴാണ് കര്‍ഫ്യൂവിന്റെ തലേ ദിവസം വന്‍ വില്പന ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 21ന് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴി 29.23 കോടിയുടെ മദ്യമാണ് വിറ്റത്. പക്ഷെ ഈ വര്‍ഷം വിറ്റത് 63.92 കോടിയുടെ മദ്യം. സംസ്ഥാനത്ത് 265 ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴിയുള്ള വില്‍പ്പനയാണിത്. വെയര്‍ഹൗസിലൂടെ 12.68 കോടിയുടെ മദ്യം വിറ്റു.

Leave a Reply

Your email address will not be published. Required fields are marked *