തൃശൂർ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. തൃശൂർ തൂവാനൂർ സ്വദേശി സനോജ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സനോജിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതിനെ തുടർന്നാണ് സനോജ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളും മൊഴി നൽകിയിരിക്കുന്നത്.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയതും ഈ മൊഴിയെ അടിസ്ഥാനമാക്കിയാണ്. അവിവാഹിതനായ ഇ‍യാൾ സ്ഥിരം മദ്യപിക്കുമായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം നാല് പേരെ ഡി അഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Leave a Reply

Your email address will not be published. Required fields are marked *