കൊല്ലം: നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കലക്റ്റർക്കെതിരെ കേസ്. സബ്കലക്റ്റർ അനുപം മിശ്ര മുങ്ങിയ വിവരം അറിയിക്കാതിരുന്ന ഇദ്ദേഹത്തിന്‍റെ ഗൺമാനെതിരെയും കേസെടുക്കും. വിവരം മറച്ചുവച്ചതിനാണ് ഇയാൾക്കെതിരെ കേസെടുക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ഉത്തരവിറക്കി.

മിശ്ര ഇപ്പോൾ കാൺപൂരിലാണെന്നാണ് വിവരം. ഇദ്ദേഹത്തിന്‍റെ മൊബൈൽ ലൊക്കേഷൻ കാൺപൂരിലാണ്. വിദേശത്ത് മധുവിധു കഴിഞ്ഞെത്തിയ അനുപം മിശ്ര കൊല്ലത്ത് നിരീക്ഷണത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വസതിയിലെത്തിയപ്പോൾ മിശ്ര അവിടെയുണ്ടായിരുന്നില്ല.

തുടർന്ന് ഫോണിൽ അധികൃതർ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നാണ് മറുപടി നൽകിയത്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം കൊല്ലത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *