റിയാദ്- സൗദിയില്‍ കര്‍ഫ്യൂ സമയത്ത് രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് അനുമതി നല്‍കുമെന്ന് റെഡ്ക്രസന്റ് അറിയിച്ചു. ആംബുലന്‍സ് ആവശ്യമില്ലാത്ത സാഹചര്യങ്ങളുണ്ടായാലും റെഡ്ക്രസന്റിനെ വിളിക്കാം.

റെഡ്ക്രസന്റിന്റെ 997 നമ്പറില്‍ വിളിച്ചാല്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതി വിളിച്ചയാളുടെ മൊബൈലില്‍ സന്ദേശമായെത്തും. വിളിച്ചയാള്‍ക്ക് ഈ സന്ദേശം അനുമതിയായി പരിഗണിച്ച് കര്‍ഫ്യൂ സമയത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോകാവുന്നതാണ്. ഇത് ദുരുപയോഗം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും റെഡ്ക്രസന്റിന്റെ മുന്നറിയിപ്പുണ്ട്.

Report: റഫീഖ് ഹസ്സൻ വെട്ടത്തൂർ

Leave a Reply

Your email address will not be published. Required fields are marked *