ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കൊറോണ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊറോണ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. അതിനിടെയാണ് പരിശോധന ഫലം പോസിറ്റീവായ റിപ്പോര്‍ട്ട് പുറത്തുവന്നത്.അതേസമയം, വൈറസ് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം തന്നെയാകും പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുക. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും വൈറസ് സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *