സൗദി അറേബ്യയില്‍ ഇന്ന് 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

റിയാദ്- സൗദി അറേബ്യയില്‍ ഇന്ന് 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1104 ആയി ഉയര്‍ന്നു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. രണ്ടു പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ രോഗമുക്തി നേടിയത് 35 പേരാണ്. വിദേശരാജ്യങ്ങളില്‍ നിന്നെത്തി ക്വാറന്റൈനിലായിരുന്ന പത്ത് പേര്‍ക്കും സമൂഹ വ്യാപനം വഴി രോഗം ബാധിച്ച 82 പേര്‍ക്കുമടക്കം 92 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.റിയാദ് (46), മദീന (19), ഖത്തീഫ് (10), ജിദ്ദ (7), ദമാം (4), ദഹ്‌റാന്‍ (2), ബുറൈദ (2), ഹുഫൂഫ് (1), അല്‍കോബാര്‍ (1) എന്നിങ്ങനെയാണ്.

Report: റഫീഖ് ഹസ്സൻ വെട്ടത്തൂർ

Leave a Reply

Your email address will not be published. Required fields are marked *